കണ്ണൂർ: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന പി.പി. ദിവ്യയെ സോഷ്യൽ മീഡിയ വഴി അപമാനിച്ച കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. ഇരിക്കൂർ ചെറുവണ്ണികുന്നുമ്മൽ സ്വദേശി ടി കെ . ആഷിഫിനെ (34) യാണ് ക്രൈംബ്രാഞ്ച് എസ് പി . പി. ബാലകൃഷ്ണൻ നായരുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.എം.വി. അനിൽകുമാർ അറസ്റ്റു ചെയ്തത്.
2018- ൽ അന്നത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന പി പി. ദിവ്യയെ സോഷ്യൽ മീഡിയ വഴി അപമാനിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രിയിൽ


ഇരിക്കൂറിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഇരിക്കൂർ സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്.അറസ്റ്റിലായ
പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി.
PP Divya was insulted on social media: Accused arrested